കുടുംബശ്രീക്കു കീഴില്‍ ഈ വര്‍ഷം 200 ബഡ്‌സ് സ്‌കൂളുകള്‍: മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: അഗതി രഹിത കേരളമെന്ന മഹത്തായ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതായും ജൂലൈയില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'അഗതി രഹിത കേരളം' പദ്ധതി നടപ്പാകുന്നതോടെ ഭക്ഷണം കിട്ടാത്തതോ ഉടുക്കാന്‍ വസ്ത്രം ഇല്ലാത്തതോ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഇല്ലാത്തതോ പ്രാഥമിക മരുന്ന് ലഭ്യമല്ലാത്തതോ ആയ ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കുള്ള സര്‍വെ ഇതിനകം പൂര്‍ത്തിയാക്കി. ചെലവിന്റെ 40 ശതമാനം കുടുംബശ്രീ മുഖേന സര്‍ക്കാര്‍ വഹിക്കും.
60 ശതമാനം ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളും നഗരസഭകളും വഹിക്കണം. കുടുംബശ്രീക്കു കീഴില്‍ 200 ബഡ്‌സ് സ്‌കൂളുകള്‍ ഈ വര്‍ഷം തുടങ്ങുമെന്നും യോഗ്യരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇവിടത്തെ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. പുതിയ തലമുറയിലെ വിദ്യാസമ്പന്നയായ ഒരു വനിതയെ കൂടി ഓരോ കുടുംബത്തില്‍ നിന്നും ഈ വര്‍ഷം കുടുംബശ്രീയില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തും. ഇതോടെ ഒരു കോടിയോളം സ്ത്രീ പ്രാതിനിധ്യമുള്ള മഹാ പ്രസ്ഥാനമായി കുടുംബശ്രീ മാറുമെന്ന് മന്ത്രി പറഞ്ഞു.
ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയുടെ കഥ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മികച്ച സി.ഡി.എസുകളെ ആദരിച്ചു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, മുന്‍ എം.പി ഡോ.ടി.എന്‍ സീമ, മുക്കം നഗരസഭാ ചെയര്‍മാന്‍ കുഞ്ഞന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍, ഗവേണിങ് ബോഡി അംഗം എ.കെ രമ്യ, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത സംബന്ധിച്ചു. വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 14 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി