കണ്ണങ്കൈ കൊവ്വപുഴപാലം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
തൃക്കരിപ്പൂര്‍: നിര്‍മാണ പ്രവൃത്തി അനിശ്ചിതത്വത്തിലായ ഉടുമ്പുന്തല കണ്ണങ്കൈ കൊവ്വപുഴ പാലം സൈറ്റ് ജില്ലാ കലക്ടര്‍ കെ ജീവന് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കരാര്‍ വ്യവസ്ഥക്കു വിപരീതമായി സാങ്കേതിക അനുമതിയില്‍ പൈലിങ്ങ് നടത്താനുള്ള അഞ്ച് മെട്രിക് ടണ്‍ കമ്പി അപ്രത്യക്ഷമാവുകയും കരാര്‍ തുകയായ 3.6 കോടി രൂപയില്‍ നിന്ന് 2.9 കോടി രൂപയായി ചുരുങ്ങുകയും ചെയ്ത സാഹചര്യം പരിഹരിക്കാത്തതിനാലാണു കരാറുകാരന് നിര്‍മാണ പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിയത്.
ചീഫ് എന്‍ജിനിയര്‍ തുടങ്ങി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വരെ പരാതി നല്‍കിയെങ്കിലും സാങ്കേതിക അനുമതിയിലെ തകരാര്‍ പരിഹരിച്ചിരുന്നില്ല. നിര്‍മാണ പ്രവൃത്തി നിര്‍ത്തിയ സാഹചര്യം പരിശോധിക്കാനാണു ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തിയത്. എല്ലാവര്ക്കും പിശക് പറ്റുമെന്നും അത്തരത്തിലൊരു പിശകായി കïാല് മതിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കമ്പിയില്ലാതെ പാലം നിര്‍മിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്ക്കും അറിയാം. പിശകുപറ്റിയ സാങ്കേതിക അനുമതി നിലനില്‍ക്കുന്നതല്ല. പുതിയ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുï്. അത് അനുമതിയായി വരുന്ന മുറക്കു നിര്‍മാണ പ്രവൃത്തി വേഗത്തില്‍ തന്നെ നടക്കുമെന്നും ഈ മഴക്കു മുന്‍പായി പൈലിങ്ങ് പൂര്‍ത്തിയാക്കി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമമുïാകുമെന്നും കലക്ടര്‍ ജീവന് ബാബു നാട്ടുകാരെ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ, പഞ്ചായത്ത് അംഗങ്ങളായ എം ഷഹര്‍ബ, എം.കെ സക്കീന, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം അബ്ദുല്ലഹാജി, കെ.പി ലത്തീഫ്, കെ.പി മുഹമ്മദ്, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയവര്‍ കലക്ടറെ സ്വീകരിച്ചു. കലക്ടര്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് എം രാജഗോപാലന്‍ എം.എല്‍.എ സൈറ്റ് സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."