ജനകീയം 2018: പ്രദര്‍ശന മേളയില്‍ വേറിട്ടകാഴ്ചയായി പൊലിസ്് സേനയുടെ സ്റ്റാള്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 'ജനകീയം 2018 '
നോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേളയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായത് പൊലിസ് സേനയുടെ സ്റ്റാള്‍. പൊലിസ് വകുപ്പിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ്, സ്റ്റുഡന്റ് പൊലിസ്, കൊച്ചി സിറ്റി പൊലിസ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം, പൊലിസ്, വനിതാ സ്വയം പ്രതിരോധ പരിശീലന ടീം, ആയുധ ശേഖരം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള തായിരുന്നു സേനയുടെ സ്റ്റാള്‍. പൊലിസില്‍ നിലവില്‍ ഉപയോഗിക്കുന്ന തോക്കുകളും കത്തികളും ടിയര്‍ഗ്യാസുകളും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. കൂടാതെ പൊലിസിന്റെ വയര്‍ലസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധരക്കാര്‍ക്ക് മനസിലാക്കുന്നതിനു സാധിച്ചു.
പൊലിസില്‍ അദ്യകാലം മുതല്‍ ഉപയോഗിച്ചിരുന്ന വിവിധയിനം വയര്‍ലസ് സംവിധാനങ്ങളും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തന രീതികള്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു നല്‍കുയും ചെയ്യുന്നുണ്ട് സ്റ്റാളിലെ ഉദ്യോഗസ്ഥര്‍. ഇതോടൊപ്പം തന്നെ സന്ദര്‍ശകശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു ബോംബ് സ്‌ക്വാഡിന്റെ പ്രവര്‍ത്തരീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും. ബോബ് കണ്ടെത്തുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍, കണ്ടെത്തിയ ബോംബ് സുരക്ഷിതമായി നിക്കം ചെയ്യുന്നതിനുള്ള സാമഗ്രികള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എന്നിവ സ്റ്റാളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
പഴയകാല പൊലിസുകാരുടെ യൂനിഫോമുകളാണ് മേളയിലെ മറ്റൊരാകര്‍ഷണം. ബ്രിട്ടീഷുകാരുടെ കാലം മുതലിങ്ങോട്ടുള്ള പൊലിസ് യൂനിഫോമുകള്‍ ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്ക് പൊലിസിന്റെ പ്രവര്‍ത്ത രീതിയെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും മേളയിലുണ്ട്.
പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയിലും പൊലിസ് സാന്നിധ്യമുണ്ട്. ജയില്‍ വിഭവങ്ങളാണ് ഭക്ഷ്യമേളയിലും താരമാകുന്നത്. പൊലിസിന്റെത് കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേട്ടങ്ങളും വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്ന എക്‌സൈസ്, തൊഴില്‍, ഫിഷറീസ്, സാമൂഹ്യനീതി, ട്രാഫിക്, ഫയര്‍ ആന്റ് റസ്‌ക്യു, ഐടി, ആരോഗ്യം, കുടുംബശ്രീ, ബാംബൂ മിഷന്‍, ്വേകാളേജ് വിദ്യാഭ്യാസ വകുപ്പ്, സപ്ലൈ ഓഫീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഹാന്‍ടെക്‌സ്, ന്യൂനപക്ഷ ക്ഷേമം, ചരക്ക് സേവന നികുതി, വനിത വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."