HOME
DETAILS
MAL
മണിപ്പൂരില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
backup
March 20 2017 | 05:03 AM
ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരൈന് സിങ്ങ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടും. രാവിലെ 11 മണിക്ക് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടക്കുക. അറുപതംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
21 സീറ്റുകളില്‍ ജയിച്ച ബി.ജെ.പിക്ക് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പ്യൂപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ നാല് വീതം എം.എല്‍.എമാരുടെ പിന്തുണയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരംഗവും ഒരു സ്വതന്ത്രനും ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് കരുതുന്നത്. ഇവരടക്കമുള്ള എം.എല്‍.എമാരെ ബി.ജെ.പി ഗുവഹാത്തിയിലെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 28 അംഗങ്ങളുള്ള കോണ്‍ഗ്രസിന് രണ്ട് പേരുടെ പിന്തുണ നേടിയാല്‍ വിശ്വാസ വോട്ടെടുപ്പിനെ പരാജയപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."