HOME
DETAILS
MAL
എഞ്ചിനില്‍ തീ; സിംഗപ്പൂര്‍ വിമാനം അടിയന്തരമായി ഇറക്കി
backup
June 27 2016 | 04:06 AM
സിംഗപ്പൂര്‍: എഞ്ചിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് ഇറ്റലിയിലെ മിലനിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ചങ്കി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.ഇന്ന് പുലര്‍ച്ചെ 2.5 ഓടെ പുറപ്പെട്ട ഫ്ളൈറ്റ് എസ് ക്യു 368 ആണ് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം അടിയന്തിരമായി ഇറക്കിയത്.
വിമാനത്തില്‍ 222 യാത്രക്കാരും 19 ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. മരണത്തെ മുഖാമുഖം കണ്ടതായി വിമാനത്തിലെ ഒരു യാത്രക്കാരന് വിവരിച്ചു.
വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് എഞ്ചിനിലെ തകരാറ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ എമര്‍ജന്‍സി ലാന്റിങിനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു.യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ മിലനിലെത്തിക്കുമെന്ന് വിമാനാധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."