കൃഷ്ണദാസിന്റെ അറസ്റ്റ്: പ്രതികളെ കാണാനെത്തിയത് നൂറു കണക്കിന് ജനങ്ങള്‍
എരുമപ്പെട്ടി : പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കാണാന്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെത്തിയത് നൂറ് കണക്കിന് ജനങ്ങള്‍. നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെക്കിടി ലോ കോളജ് വിദ്യാര്‍ഥി ഷെഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് ചെയര്‍മാന്‍ പി.കൃഷ്ണ ദാസ് ഉള്‍പ്പടെ 5 പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രഹസ്യമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പ്രതികളെ തൃശൂര്‍ റൂറല്‍പരിധിയിലെ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇത് മനസിലാക്കിയ പ്രാദേശിക മാധ്യമങ്ങള്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് ജനങ്ങള്‍ വിവരമറിഞ്ഞത്. സാറ്റലൈറ്റ് ചാനലുകളുടെ ലൈവ് വാഹനങ്ങള്‍ കൂടി എത്തിയതോടെ ജനങ്ങള്‍ കൂട്ടത്തോട പൊലിസ് സ്റ്റേഷനിലേക്ക് ഒഴുകുകയായിരുന്നു. പ്രതികളെ കാണാന്‍ ഉച്ചമുതല്‍ പൊലിസ് സ്റ്റേഷനില്‍ തടിച്ച് കൂടിയ ജനങ്ങളെ പലപ്പോഴും പൊലിസ് ബലമായി പുറത്താക്കിയെങ്കിലും പിരിഞ്ഞ് പോകാന്‍ ആളുകള്‍ തയ്യാറായില്ല. വളരെ വൈകിയിട്ടും പ്രതികളെ കണ്ടതിന് ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."