സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: മിഴിവേകി വര്‍ണാഭമായ ഘോഷയാത്ര
കഴക്കൂട്ടം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ജില്ലാതല ഉദ്ഘാടനം വര്‍ണാഭമായ ഘോഷയാത്രയും വലിയ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. കാര്യവട്ടം ക്യാംപസിനു മുന്നില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ , വി. ജോയ് എം.എല്‍.എ, നഗരസഭാ മേയര്‍ വി.കെ പ്രശാന്ത,് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി എന്നിവര്‍ നേതൃത്വം നല്‍കി.
തെയ്യം ഉള്‍പ്പടെയുള്ള കേരളത്തിന്റെ നിരവധി തനത് കലാരൂപങ്ങള്‍, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍, എന്‍.സി.സി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നെത്തിയവാദ്യമേളങ്ങളൂം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.
എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ഫ്‌ളോട്ട്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങള്‍സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉദ്ഘാടന സ്ഥലത്ത് എത്തുന്നതിനും ആനുകൂല്യം കൈപ്പറ്റുന്നതിന് സംവിധാനങ്ങള്‍ അതത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നു.
ചിട്ടയായ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം വാന്‍ ജനപങ്കാളിത്തമുണ്ടായ പരിപാടിയെ വന്‍ വിജയത്തിലെത്തിച്ചു. പരിപാടിയോട് അനുബന്ധിച്ച് വൈലോപ്പള്ളി സംസ്‌കൃതി ഭവനും, വയലാര്‍ സാംസ്‌കാരിക വേദിയും സംയുക്തമായി സ്മൃതിഗീതം എന്ന സംഗീത പരിപാടിയും വേദിയില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."