HOME
DETAILS
MAL
വേങ്ങേരി മാര്‍ക്കറ്റ്: എം.എല്‍.എ ചെയര്‍മാനായി മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി
backup
March 21 2017 | 04:03 AM
കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര മാര്‍ക്കറ്റിന്റെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ചെയര്‍മാനായി മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ കലക്ടര്‍, കാര്‍ഷിക, സാങ്കേതിക രംഗത്തെ വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കമ്മിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ മാസ്റ്റര്‍ പ്ലാനിനുള്ള രൂപരേഖ തയാറാക്കി ഏപ്രില്‍ 22ന് ചേരുന്ന അടുത്ത യോഗത്തില്‍ അവതരിപ്പിക്കാനും ഇന്നലെ ചേര്‍ന്ന മാര്‍ക്കറ്റ് എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ ചേംബറില്‍ മാര്‍ച്ച് 15ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."