സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ വന്‍ തട്ടിപ്പ് ഇരയായത് ആയിരത്തിലധികം പേര്‍
കിനാലൂര്‍: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ്. ഐ.ടി വേള്‍ഡ് സോഫ്റ്റ്‌വെയര്‍ സൊലൂഷ്യന്‍ സ്ഥാപനത്തിലാണ് സ്ത്രീകളുള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ തട്ടിപ്പിനിരയായതായി പരാതിയുയര്‍ന്നത്. കംപ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയുമായി ബന്ധപ്പെട്ട ഹോം പ്രൊജക്ട് വര്‍ക്ക് ചെയ്യാന്‍ പത്ര പരസ്യത്തിലൂടെ വിവരമറിഞ്ഞ് സ്ഥാപനത്തിലെത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ജോലിക്കാവശ്യമായ ട്രെയ്‌നിങ് ലഭിക്കണമെങ്കില്‍ 5,000 രൂപ ബോണ്ടായി നല്‍കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പണമടച്ചത്.
കൂടാതെ 200 രൂപയുടെ മുദ്രപത്രവും നല്‍കി. ഈ മാസം 15മുതല്‍ ജോലി സംബന്ധിച്ച കാര്യങ്ങള്‍ മെയിലായി അയച്ചുതരുമെന്നായിരുന്നു പരിശീലനം പൂര്‍ത്തിയാക്കിയവരോട് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും സന്ദേശമെത്താതിരുന്നതും ഓഫിസില്‍ വിളിച്ചിട്ട് കൃത്യമായ മറുപടി ലഭിക്കാത്തതിനെയും തുടര്‍ന്ന് സംശയം തോന്നിയപ്പോള്‍ പണമടച്ചവര്‍ ഓഫിസില്‍ നേരിട്ടെത്തുകയായിരുന്നു.
ഓഫിസിലെത്തിയപ്പോഴാണ് ചതിക്കപ്പെട്ട വിവരം ബോധ്യമായത്. കൃത്രിമ താക്കോല്‍ ഉപയോഗിച്ച് ഓഫിസിലെ മുഴുവന്‍ രേഖകളും മാറ്റിയ നിലയിലാണ്. 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ബോണ്ടായി നല്‍കിയവരുണ്ട്.
മൊത്തം രണ്ടര കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള ഷോപ്പുകളിലെ സി.സി.ടി.വി രേഖകള്‍ പരിശോധിച്ച് വരുന്നു. സ്ഥാപനത്തിന്റെ ഉടമ പ്രവീണയുടെയും ഭര്‍ത്താവിന്റെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."