ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ സമാപിക്കും
മാനന്തവാടി: മാനന്തവാടിയില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ യുവാക്കളുടെ മികച്ച പങ്കാളിത്തം. ഈ മാസം 12ന് ആരംഭിച്ച റാലിയില്‍ ഇതിനോടകം പന്ത്രണ്ടായിരത്തോളം പേരാണ് പട്ടാളത്തില്‍ ചേരാനായെത്തിയത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍നിന്നും കേന്ദഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നവിടങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. റാലി നാളെ സമാപിക്കും.
ഈമാസം 12നാണ് മാനന്തവാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ആരംഭിച്ചത്. വയനാടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായാണ് റാലി നടത്തുന്നത്. പങ്കെടുത്തവരില്‍ 627 പേര്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയരാവുകയും ചെയ്തു. ആര്‍മിയിലെ വിവിധ കാറ്റഗറിലേക്കുള്ള ഉദ്യോഗാര്‍ഥികളെയാണ് സെലക്ഷന്‍ നടത്തുന്നത്. കായികക്ഷമതാ പരിശോധനയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മെഡിക്കല്‍ പുരിശോധനയും ഇവിടെ വച്ച് തന്നെ നടത്തും.
മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കാത്തവര്‍ക്കായി കൊച്ചി ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റലില്‍ വീണ്ടും പരിശോധനക്കായി അവസരവുമൊരുക്കും. മെഡിക്കല്‍ പരിശോധനയില്‍ തൃപ്തികരമായ ഫലം ലഭിച്ചാല്‍ ഈ മാസം 29ന് നടക്കുന്ന എഴുത്തുപരീക്ഷക്ക് ശേഷം മെറിറ്റ് ലിസ്റ്റ് പ്രകാര സെപ്റ്റംബറോടെ രാജ്യത്തെ വിവിധ സൈനിക പരിശീലന ക്യാംപുകളിലേക്ക് ഉദ്യോഗാര്‍ഥികളെ അയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."