കുടിവെള്ളത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കണം
പടിഞ്ഞാറത്തറ: കനത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനും കിണറുകളുടെ നവീകരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി പ്രത്യേക ഫണ്ടുകള്‍ അനുവദിക്കണമെന്ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുഴയിലും അനുബന്ധ ജലസ്രോതസുകളിലും നീരുറവയുണ്ടാകുന്നത് വരെ ബാണാസുര സാഗര്‍ ഡാമിലെ വെള്ളം തുടര്‍ച്ചയായി തുറന്ന് വിടാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പുതിയ റേഷന്‍ കാര്‍ഡിലെ മുന്‍ഗണന ലിസ്റ്റുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി മുഖേന പരാതികള്‍ സ്വീകരിച്ചെങ്കിലും ഇപ്പോള്‍ പുറത്തിറക്കിയ ലിസ്റ്റിലും അര്‍ഹരായ ഭൂരിഭാഗം ആളുകളും ഉള്‍പ്പെട്ടിട്ടില്ല. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും പഞ്ചായത്ത് ഭരണസമിതികള്‍ക്ക് അധികാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. പഞ്ചായത്തിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി കെ ഹാരിസ്, ഡെപ്യൂട്ടി ലീഡറായി ജോസഫ് പുല്ലുമാരിയില്‍, സെക്രട്ടറിയായി നസീമ പൊന്നാണ്ടി, വിപ്പായി കട്ടയാടന്‍ അമ്മദ്, മെമ്പര്‍മാരായി സി.ഇ ഹാരിസ്, എ.കെ ബാബു, ആസിയ ചേരാപുരം, ബുഷ്‌റ ചുണ്ടക്കണ്ടി എന്നിവരെ തെരെഞ്ഞെടുത്തു. സി.കെ ഇബ്രാഹിം ഹാജി, ജോണി നന്നാട്ട്, കളത്തില്‍ മമ്മുട്ടി, എം.വി ജോണ്‍, പി.പി തങ്കച്ചന്‍, പി.കെ അബദുറഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."