കാട്ടാന ശല്യം: കര്‍ഷകര്‍ പ്ലാവിലെ ചക്ക വെട്ടിക്കളയുന്നു
മേപ്പാടി: കോട്ടനാട്, കുന്നംമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നതില്‍ മനം മടുത്ത കര്‍ഷകര്‍ കൃഷിയിടത്തിലെ പ്ലാവുകളിലെ ഇളം ചക്കകള്‍ അടക്കം വെട്ടികളയുന്നു.
കഴിഞ്ഞ ഏതാനം മാസങ്ങളായി ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. കൃഷിയിടത്തിലെ ചക്കകള്‍ രുചിച്ച് കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നതാണ് ചക്കകള്‍ വെട്ടിനശിപ്പിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം കോട്ടനാട് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ പതിമൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനത്തിലേക്ക് തുരത്തിയത്.
റാപ്പിഡ് റസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് ആന കൂട്ടത്തെ തുരത്തിയത്. വ്യാഴായ്ച്ച പുലര്‍ച്ചെ നാല് മണിയോടെ കോട്ടനാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളോളമാണ് പരിഭ്രാന്തി കിടയാക്കിയിരുന്നു. കോട്ടനാട് എസ്റ്റേറ്റിനകത്ത് നിലയുറപ്പിച്ച ആനക്കൂട്ടം പലതവണ കല്‍പ്പറ്റ മേപ്പാടി റോഡിലേക്കും ചുണ്ടേല്‍ മേപ്പാടി റോഡിലേക്കും ഇറങ്ങാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നാല് ഭാഗത്തും വനപാലകര്‍ നിലയുറപ്പിച്ചതിനാല്‍ ആനകള്‍ക്ക് നീങ്ങാനായില്ല. തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെയാണ് ആനകളെ തുരത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."