
സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് വന്യമൃഗങ്ങളുടെ ആശ്വാസ കേന്ദ്രം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്പം മുന്നോട്ട് പോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും അതിന് തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു ബില്‍ഡിങും കാണാം. സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാനും സാധിക്കില്ല.
എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുന്നതും മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നതുമായ നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനവും ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സെന്ററില്‍ വി.വി.ഐ.പികളായ നിരവധി രോഗികളാണ് എത്തിയത്. ഒരു കടലാമ, ഒരു പറക്കും അണ്ണാന്, ഒരു ആനക്കുട്ടി, ഒരു പുള്ളിമാന്‍. ഇവയെല്ലാം അപകടത്തില്‍പ്പെട്ടാണ് സെന്ററിലെത്തിയത്. ഇവയില്‍ സുഖം പ്രാപിച്ച കടലാമയെ കൊണ്ടുവന്നവരായ കോഴിക്കോട് കൊളിപ്പാലം ബീച്ചിലെ 'തീരം' പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ച് കൊണ്ടുപോയി. ആനക്കുട്ടി സെന്ററില്‍ സുഖം പ്രാപിച്ച് വരുന്നു. മാനിനെ അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്കി വിട്ടയച്ചു. എന്നാല്‍ പറക്കും അണ്ണാന് ചികിത്സ പാതിവഴിയിലാക്കി മരണത്തിന് കീഴടങ്ങി. ഇത് സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദുഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്കുന്ന പരിചരണം. ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാവും പകലെന്നുമില്ലാതെയാണ് സെന്ററിലെ ഡോക്ടര്‍ ജോജു ജോണ്‍സനും ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിക്കുന്നത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇവര്‍ ചികിത്സ നടത്തുന്നത്. ഇവരുടെ പ്രയത്നത്തിന് ഫലവുമുണ്ടായി. എഴുനേറ്റ് നില്ക്കാന് പോലും സാധിക്കാതെ അവശനായിരുന്ന കുട്ടിയാന എഴുനേറ്റ് നില്‍ക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടും പ്രതികരിക്കാന്‍ തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. മുന്‍കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിലയില്‍ വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന് മരുന്നുകളോട് പൂര്‍ണമായി പ്രതികരിച്ച് തുടങ്ങുന്നതിനിടെയാണ് മരണപ്പെട്ടത്. മലബാര്‍ വന്യജീവി സങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോ ഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. മതിലില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ നിലയിലായ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്. മയക്കിയതിന് ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്കി വിട്ടയക്കുകയായിരുന്നു. സഹജീവികള്‍ക്ക് സാന്ത്വനവും പരിചരണവുമേകി മനുഷ്യത്വത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.
[caption id="attachment_273979" align="alignnone" width="659"]


Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 16 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 16 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 16 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 16 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 16 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 16 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 16 days ago
മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം
uae
• 16 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 16 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 16 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 16 days ago
പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്
International
• 16 days ago
രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• 16 days ago
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്റോസ്പേസുമായി വ്യോമയാന രംഗത്തേക്ക്
National
• 16 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 16 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 16 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 16 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 16 days ago
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്റാഈല്‍
International
• 16 days ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 16 days ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 16 days ago