കുങ്കിയാനകളെ ഉപയോഗപ്പെടുത്തണം
കൊല്ലങ്കോട്: കാട്ടാനശല്യം കുങ്കിയാനകളെ ഉപയോഗപെടുത്തണമെന്ന് കള്ളിയമ്പാറ വാസികള്‍. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ പറമ്പിക്കുളം വനാന്തരത്തിലെത്തിക്കുവാന്‍ വനം വകുപ്പ് നടപടിയെടുക്കണമെന്ന് കള്ളിയമ്പാറ വാസികള്‍. വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാനകള്‍ ഏറ്റവും കൂടുതല്‍ കൃഷി നാശം വിതച്ച പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവര്‍ ഒന്നിച്ച് വനംവകുപ്പ് അധികൃതരോട് കാട്ടാനകളെ തമിഴ്‌നാട്ടിലെത്തിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കാട്ടാനകള്‍ വരുന്ന സ്ഥലത്ത് വാഴകൃഷി ഒഴിവാക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത് കര്‍ഷകര്‍ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കത്തിലെത്തിച്ചു.
വനത്തിന്റെ അതിര്‍ത്തിയില്‍ വസിക്കുന്നവര്‍ അകന്ന പ്രദേശങ്ങളില്‍ മാറി വസിക്കണമെന്ന വനം വകുപ്പിന്റെ അഭ്യര്‍ഥനയും പ്രതിഷേധത്തിന് വഴിവച്ചു . മഴയെത്തിയതോടെ കാട്ടാനകള്‍ മല കയറി വനത്തിനകത്ത് കയറുക എന്നത് ആനകള്‍ക്ക് പ്രയാസമാകുമെന്നതിനാല്‍ കുങ്കിയാനകളെ എത്തിച്ച് അടിവാര മേഖലയിലെത്തിയ കാട്ടാനകളെ പറമ്പിക്കുളം വനാന്തരത്തിലേക്ക് എത്തിക്കണമെന്നാണ് കള്ളിയമ്പാറ വാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."