പ്രചാരണത്തിന് ന്യൂജെന്‍ മോഡല്‍; യുവതലമുറയോട് സംവദിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികളും വികസനരംഗത്തെ തന്റെ കാഴ്ചപ്പാടുകളും യുവതലമുറയോട് പങ്കുവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടി. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടീന്‍സ് ടോക്ക് പരിപാടിയാണ് വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണമായത്. ദേശീയ, സംസ്ഥാന രാഷ്ട്രീയം, ഭരണ രംഗത്തെ വിശകലനങ്ങള്‍, നവ തലമുറയുടെ വികസന കാഴ്ചപ്പാടുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായി.
ഫാസിസം രാജ്യത്തുയര്‍ത്തുന്ന ഭീഷണി, സ്ഥാനാര്‍ഥിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം, വിദ്യാര്‍ഥികളുടെ പ്രതീക്ഷയായിയിരുന്ന ഇഫ്‌ളു കാംപസ് അടച്ചുപൂട്ടാനുള്ള കാരണം തുടങ്ങിയ ചോദ്യശരങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ബാവ പുല്‍പറ്റ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എന്‍ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പി ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രീഹീം എം.എല്‍.എ, പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എ.പി ഉണ്ണികൃഷ്ണന്‍, ടി.പി അഷ്‌റഫലി, മജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, വി. മുസ്തഫ, റിയാസ് പുല്‍പറ്റ, പി.എ സലാം, മണ്ഡലം യൂത്ത് ലീഗ് ഭാരവഹികളായ അഷ്‌റഫ് പാറച്ചോടന്‍ , സി.പി അബ്ദുറഹിമാന്‍, കെ.പി സവാദ് മാസ്റ്റര്‍, കെ.പി ബാസിത്ത്, ഹുസൈന്‍ ഉള്ളാട്ട്, എ.പി ഷരീഫ്, ഷാഫി കാടേങ്ങല്‍, ഹക്കീം കോല്‍മണ്ണ, ഹാരിസ് പൂക്കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."