
മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബോറട്ടറി അടച്ചു പൂട്ടി
കടുത്തുരുത്തി:മധുരവേലി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ലബോറട്ടറി അടച്ചു പൂട്ടിയിട്ട് ആറ് മാസം.ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പിച്ച് നശിക്കുന്നു.
നിര്‍ദ്ധനരായ രോഗികള്‍ പരിശോധനകള്‍ക്കായി സ്വകാര്യ ലബോറട്ടറികളില്‍ പണം മുടക്കി പരിശോധനകള്‍ നടത്തി വലയുന്നു. കടുത്തുരുത്തി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതിയാണിത്.ടെക്‌നീഷ്യന്‍ ഇല്ലാത്തതാണ് ലാബ് അടച്ചുപൂട്ടാന്‍ കാരണം. താല്‍ക്കാലികമായി നിയമിച്ചിരുന്ന ടെക്‌നീഷ്യന്‍ ശബളം കുറവായതിനാല്‍ ജോലി ഉപേക്ഷിച്ച് പോയതിന് ശേഷം ലാബ് തുറന്നിട്ടില്ല. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച ലബോറട്ടറിയില്‍ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിച്ചിരുന്നു.റ്റി.ബി, ടെങ്കിപനി പരിശോധനകളടക്കം എല്ലാ വിധ പരിശോധനകളും ഇവിടെ നടത്തിയിരുന്നു. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവരും മുണ്ടാര്‍ സ്വദേശികളായ രോഗികളും ആശ്രയിക്കുന്ന ആതുരാലയമാണ് മധുരവേലി പ്രാധമികാരോഗ്യകേന്ദ്രം.
ദിവസവും നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ലാബ് അടച്ചു പൂട്ടിയതോടെ രോഗികള്‍ ആയാംകുടി, കടുത്തുരുത്തി, കല്ലറ, കുറുപ്പംതറ തുടങ്ങിയ സ്ഥലങ്ങളിലെത്തി പണം നല്‍കി പരിശോധന നടത്തി റിസല്‍ട്ടുമായി ഡോക്ടറെ കാണേണ്ട ദുരിതത്തിലാണ്.പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എച്ച്.എം.സി കമ്മറ്റികള്‍ കൃത്യമായി കൂടാറില്ലെന്ന് പറയുന്നു.ജില്ലാ പഞ്ചായത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് ലാബിനായി കെട്ടിടം നിര്‍മ്മിച്ചത്. ലാബ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തുടര്‍ സാക്ഷരതാ കേന്ദ്രം പ്രവര്‍ത്തിക്കുകയാണ്. എല്ലാവിധ സജ്ജീകരണങ്ങളുള്ള ലാബില്‍ ഒരു ടെക്‌നീഷ്യനെ നിയമിച്ചാല്‍ ലാബ് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും. എന്നാല്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല.
പല തവണ ലാബില്‍ ടെക്‌നീഷ്യനെ നിയമിക്കണമെന്ന് ആവശ്വപ്പെട്ടെങ്കിലും ചുതലയുള്ള ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി യോ എച്ച്.എം.സി കമ്മറ്റിയോ കാര്യമായെടുത്തില്ലെന്നാണ് രോഗികളുടെ പരാതി. സ്വകാര്യ ലാബുകാരെ സഹായിക്കാനാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള ലാബ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാവാത്തതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ
uae
• 7 days ago
'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്
National
• 7 days ago
വിസ പുതുക്കൽ ഇനി മിനിറ്റുകൾക്കകം; AI പവേർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബൈ
uae
• 7 days ago
'തടവുകാരെ കൈമാറാതെ ഇസ്‌റാഈലുമായി ഒരു ചര്‍ച്ചക്കുമില്ല' ഹമാസ്
International
• 7 days ago
പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala
• 7 days ago
ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി
Saudi-arabia
• 7 days ago
കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ബോഡി ബില്‍ഡേഴ്‌സിനെ പൊലിസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി
Kerala
• 7 days ago
രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്‍
Kerala
• 7 days ago
ദുബൈയിൽ ഇപ്പോൾ പാർക്ക് ചെയ്യാം, പിന്നീട് പണമടക്കാം; പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ
uae
• 7 days ago
ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...
Business
• 7 days ago
അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി
National
• 7 days ago
ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും
uae
• 7 days ago
'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
Kerala
• 7 days ago
ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം
uae
• 7 days ago
വെസ്റ്റ്ബാങ്കില്‍ നരവേട്ട ശക്തമാക്കി ഇസ്റാഈല്‍; സൈനിക പടയൊരുക്കം, ടാങ്കുകള്‍ വിന്യസിച്ചു, 2000ത്തിന് ശേഷം ആദ്യമായി
International
• 7 days ago
ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റൊരാളുമായി പ്രണയം; യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
National
• 7 days ago
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
Kerala
• 7 days ago
ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ
National
• 7 days ago
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി
Kerala
• 7 days ago
ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ അതിക്രമം; ജാമ്യത്തില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരെ കേസ്
Kerala
• 7 days ago
യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം
National
• 7 days ago