എ.സി ഷണ്‍മുഖദാസ് അനുസ്മരണം
കോഴിക്കോട്: എ.സി ഷണ്‍മുഖദാസ് പഠനകേന്ദ്രത്തിന്റെയും എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സി.കെ ഗോവിന്ദന്‍ നായരുടെയും എ.സി ഷണ്‍മുഖദാസിന്റെയും അനുസ്മരണം സംഘടിപ്പിച്ചു. പരിപാടി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘടനം ചെയ്തു. അഴിമതിയുടെ കറപുരളാത്ത നേതാവായിരുന്നു എ.സി ഷണ്‍മുഖദാസെന്നും അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായിരുന്നു സി.കെ.ജിയെന്നും അദ്ദേഹം പറഞ്ഞു.
പരിചയപ്പെട്ടവരും ഒന്നിച്ചു പ്രവര്‍ത്തിച്ചവരും ഇരുവരെയും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. രാഷ്ട്രീയത്തിന്റെ ധാര്‍മികതകള്‍ മറന്നു പോകുന്നവര്‍ ഷണ്‍മുഖദാസിനെ പോലുള്ളവരെ മാതൃകയാക്കി മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസല്‍, എന്‍.സി.പി പ്രസിഡന്റ് മുക്കം മുഹമ്മദ്, ഷണ്‍മുഖദാസ് പഠനകേന്ദ്രം സെക്രട്ടറി ടി.എന്‍ ശിവശങ്കരന്‍, പ്രഫ. ജോബ് കാട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."