25 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ
കണ്ണൂര്‍: മാര്‍ച്ച് 31നു ശേഷം കണ്ണൂര്‍ എസ്.എസ്.എയ്ക്കു കീഴില്‍ 25 സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നു ബി.എസ്.എന്‍.എല്‍ എസ്.എസ്.എ ജനറല്‍ മാനേജര്‍ എസ്. വെങ്കടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുള്ള ഉപകരങ്ങള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള 800 ടവറുകള്‍ക്കു പുറമെ 165 ടവറുകള്‍ പുതുതായി സ്ഥാപിക്കും. എം.എന്‍.പി വഴി ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ കണ്ണൂരിലാണു പോര്‍ട്ട് ഇന്‍ ചെയ്തത്.
ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിനായി വിച്ഛേദിക്കപ്പെട്ട ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ അനുവദനീയമായ ഇളവുകള്‍ നല്‍കി പുനഃസ്ഥാപിക്കുന്നതിനും മറ്റും 31 വരെ എല്ലാ കസ്റ്റമര്‍ സര്‍വിസ് സെന്ററുകളിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും മേളകള്‍ ഒരുക്കിയതായും ജനറല്‍മാനേജര്‍ വ്യക്തമാക്കി. ഡി.ജി.എം (അഡ്മിനിസ്‌ട്രേഷന്‍) കെ.എല്‍ ശിവണ്ണ, ഡി.ജി.എം (ഫിനാന്‍സ്) എ സുബ്രഹ്മണ്യന്‍, എ.ജി.എം (മാര്‍ക്കറ്റിങ്) ഇ. കൃഷ്ണന്‍, പി.ആര്‍.ഒ പി.പി സുലൈമാന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."