കൊടുവള്ളി ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
കൊടുവള്ളി: കൊടുവള്ളി ടൗണിലെ സില്‍സില ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്. മോഷണം നടത്തിയത് കേരളത്തിന് പുറത്തുനിന്നുളള സംഘമാണെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പത്തംഗ പ്രത്യക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കൊടുവള്ളി വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയുടെ ചുമരും സീലിംങും തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ കുത്തിത്തുറന്ന് മൂന്ന് കിലോ വിതം സ്വര്‍ണവും വെള്ളിയും 2.5 ലക്ഷം രൂപയുമടക്കം 90 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയത്. മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കടക്കുന്ന സമയത്ത് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജ്വല്ലറിക്കകത്ത് കടന്നതിന് ശേഷം മോഷ്ടാക്കള്‍ സി.സി.ടി.വി കാമറകള്‍ തകര്‍ത്തതിനാല്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം മുക്കം വിസ്മയ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചക്ക് സമാനമാണ് കൊടുവള്ളിയില്‍ നടന്നതെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന മോഷ്ടാക്കളാണെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണം നടത്തിയ പൊലിസ് അന്ന് പ്രതികളെ ഝാര്‍ഖണ്ഡില്‍ നിന്നാണ് പിടികൂടിയത്. സമാന മോഷണമായതിനാല്‍ അതേ രീതിയില്‍ അന്വേഷണം നടത്താനാണ് പൊലിസ് നീക്കം. മോഷണ ദിവസം കൊടുവള്ളിയിലേക്കും തിരിച്ചും നടന്ന ഫോണ്‍ കോളുകളും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."