അനധികൃത മരംമുറി വ്യാപകമെന്ന്
വടുവന്‍ചാല്‍: മൂപ്പൈനാട് വില്ലേജിലെ കൊളേരി എസ്റ്റേറ്റില്‍ വ്യാപകമായ തോതില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നുവെന്ന് ആക്ഷേപം. ഇത് അടിയന്തിരമായി തടയാന്‍ നടപടിയുണ്ടാവണമെന്നും മുറിച്ച മരങ്ങള്‍ കണ്ടു കെട്ടണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ഓര്‍മ മരം പോലുള്ള സംരഭങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിക്കുകയും ചെയ്യുന്ന സമയത്തു തന്നെ ഇത്തരം കടന്നാക്രമണങ്ങളും സംഭവിക്കുന്നതില്‍ പരിഷത് ആശങ്ക രേഖപ്പെടുത്തി. ബഹുനില കെട്ടിട നിര്‍മാണ നിയന്ത്രണം കാറ്റില്‍ പറത്തി നിര്‍മ്മാണങ്ങള്‍ പലയിടത്തും പുരോഗമിക്കുന്നുണ്ട്.
വൈത്തിരി പഞ്ചായത്തിലെ ലക്കിടിയില്‍ ഇത്തരത്തില്‍ ഒരു നിര്‍മാണം പുരോഗമിക്കുകയാണ്. ഈ കെട്ടിടത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മ്മാണ തൊഴിലാളി വീണു മരിച്ചത് അധികമാരും ശ്രദ്ധിക്കാതെ പോകുകയായിരുന്നു.
വേണ്ടത്ര സുരക്ഷാ മാര്‍ഗങ്ങള്‍ അവലംഭിക്കാതെയാണ് മിക്ക കെട്ടിടനിര്‍മാണങ്ങളും നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."