HOME
DETAILS

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

  
backup
May 19 2018 | 20:05 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae-2

 

 

കോഴിക്കോട്: വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം സംബന്ധിച്ച് സമസ്ത ഉന്നയിച്ച പരാതിയില്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ സമസ്ത നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്നും സമസ്ത നല്‍കിയ നിവേദനത്തെക്കുറിച്ച് പ്രതികരിക്കവെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പു പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സമസ്ത സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.
ദേശീയപാത സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ചേളാരി സമസ്താലയവും 1.2 ഏക്കര്‍ സ്ഥലവും നഷ്ടമാകുന്ന അലൈന്‍മെന്റ് പുനഃപരിശോധിക്കാമെന്ന് മന്ത്രിയും ജില്ലാ കലക്ടറും ഉറപ്പു നല്‍കിയിരുന്നുവെന്നും ഇതു പാലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജെ.ജെ ആക്ടില്‍ സമസ്ത സുപ്രിംകോടതിയില്‍ നടത്തുന്ന കേസിന് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സമസ്ത അഭിനന്ദിച്ചു. അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ ഉപേക്ഷിച്ച് നിലവില്‍ കേരള വിദ്യാഭ്യാസചട്ടം അനുശാസിക്കുന്ന സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുക, പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഉപരിപഠനത്തിനു സംവിധാനം ഏര്‍പ്പെടുത്തുക, പെരുന്നാളിന് മൂന്നുദിവസം അവധി പ്രഖ്യാപിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ ആക്കാനുള്ള നീക്കം ശക്തിപ്പെടുത്തുക, സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോര്‍ഡ്, നിര്‍ദിഷ്ട മദ്‌റസ ബോര്‍ഡ്, സര്‍വകലാശാലകള്‍, മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതികള്‍, കരിക്കുലം കമ്മിറ്റി തുടങ്ങിയവയില്‍ മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തുക, മുസ്‌ലിം കുട്ടികള്‍ക്ക് മതനിയമങ്ങള്‍ അനുസരിച്ച് വസ്ത്രധാരണം നടത്താനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള അവസരമുണ്ടാക്കുക തുടങ്ങി 17 ആവശ്യങ്ങളാണ് സമസ്ത നിവേദനത്തില്‍ ഉന്നയിച്ചത്.
മലപ്പുറം ജില്ലയില്‍ പ്ലസ്ടു സീറ്റ് ലഭിക്കാതെ 20,000 വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസത്തിനു പുറത്താകുന്ന സ്ഥിതിയാണെന്നും ഇതിനു ശാശ്വത പരിഹാരം വേണമെന്നും എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പി.എസ്.സിയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തുക, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ചികിത്സാ- പഠന- കെട്ടിട സൗകര്യങ്ങള്‍ ഒരുക്കുക, നീറ്റ് പരീക്ഷയില്‍ വസ്ത്രം മുറിച്ച സംഭവത്തില്‍ പരീക്ഷാ സെന്ററുകള്‍ക്കെതിരേ നടപടിയെടുക്കുക, അറബിക് സര്‍വകലാശാല തുടങ്ങിയ ആവശ്യങ്ങളും എസ്.കെ.എസ്.എസ്.എഫ് ഉന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago