ആസക്തികളോടുള്ള ധര്‍മസമരമാണ് വ്രതം: ആലിക്കുട്ടി മുസ്‌ലിയാര്‍
മാവൂര്‍: ആസക്തികളോടുള്ള ധര്‍മസമരമാണ് റമദാന്‍ വ്രദമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍.
ഹൃദയ സംസ്‌കരണത്തിന്റെ ഏറ്റവും നല്ല നാളുകളാണ് നോമ്പ് കാലം. മനുഷ്യന്‍ ആനന്ദകരമായ താല്‍പര്യങ്ങളെ നിയന്ത്രിച്ച് ആത്മസംയമനം ഉള്‍കൊള്ളുന്നതാണ് നോമ്പിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. 'ആസക്തിക്കെതിരേ ആത്മസമരം' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മാവൂരില്‍ സംഘടിപ്പിച്ച അഞ്ചാമത് റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ ഫൈസി മലയമ്മ അധ്യക്ഷനായി. 'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' വിഷയത്തില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് ബാഖവി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, സി.എ ശുക്കുര്‍ മാസ്റ്റര്‍, എന്‍.പി ഹംസ മാസ്റ്റര്‍, അയ്യൂബ് കൂളിമാട്, എന്‍.പി അഹമ്മദ്, റഫീഖ് മാസ്റ്റര്‍, ആര്‍.വി സലിം, കെ. ആലി ഹസന്‍, ജഅ്ഫര്‍ മാവൂര്‍, ശാഫി ഫൈസി പുവ്വാട്ടുപറമ്പ്, കരീം നിസാമി സംബന്ധിച്ചു.
ഇന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. 'സിദ്ദീഖ് (റ) കാലത്തിന്റെ കണ്ണാടിയില്‍' വിഷയത്തില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം
നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."