വീണ്ടും പനി മരണം
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പനി മരണം. കുറ്റിക്കാട്ടൂര്‍ സ്വദേശി അബൂബക്കറിനെയാണ് (46) പനി ബാധിച്ച് മരിച്ച നിലയില്‍ ഇന്നലെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രശ്‌നമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു.
പനി ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ വഴിമധ്യേ അബൂബക്കര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ പരിശോധനാ രേഖകള്‍ നോക്കിയ ഡ്യൂട്ടി ഡോക്ടര്‍മാര്‍ രക്ത പരിശോധനയിലടക്കം ഒന്നും കണ്ടെത്താനായില്ലെന്നും മരണ കാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് നില്‍ക്കാതെ ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."