പനി പ്രതിരോധത്തിന് ജില്ല സുസജ്ജം: മന്ത്രി രാമകൃഷ്ണന്
കോഴിക്കോട്: പേരാമ്പ്രയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ സഹോദരന്മാര് ഉള്‍പ്പെടെ മൂന്നു പേര് മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മരണം നടന്ന പ്രദേശത്ത് പരിശോധന നടത്താനും പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ഉത്തരവിട്ടു. മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് ജില്ലയിലെ മുഴുവന്‍ ആശുപത്രികളും പനി പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്നും ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യഥാസമയം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്.എല്‍ സരിത, പബ്ലിക് ഹെല്‍ത്ത് അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ റീന, സ്റ്റേറ്റ് എപിഡമോളജിസ്റ്റ് ഡോ. എ. സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം തലവന്‍ തോമസ് ബീന, മെഡിക്കല്‍ കോളജ് മെഡിസിന് വിഭാഗം തലവന്‍ ഡോ. തുളസീധരന്‍, എച്ച്.വണ്‍ എന്‍.വണ്‍ നോഡല്‍ ഓഫിസര്‍ ഡോ. മൈക്കിള്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ മെഡിസിന് വിഭാഗം തലവന്‍ ഡോ. എ.എസ് അനൂപ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."