ഇരിട്ടിയിലെത്തിയത് മാവോയിസ്റ്റുകളെന്ന് സ്ഥിരീകരണം
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഉരുപ്പുംകുറ്റി - ഏഴാം കടവില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലിസ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മലയോരത്തെ പൊലിസ് സ്‌റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് ഏഴാം കടവിലെ മാന്തോട്ടത്തില്‍ ആന്റണിയുടെ വീട്ടില്‍ ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തുന്നത്. കര്‍ണ്ണാടയും കേരളവും വനമേഖല പങ്കിടുന്ന ഇവിടെ മൂന്ന് സ്ത്രീകളും രണ്ടണ്ടു പുരുഷന്‍മാരുമടങ്ങിയ സംഘമാണ് എത്തിയത്. ആദിവാസി കോളനി എവിടെയാണെന്ന് അന്വേഷിച്ച സംഘം ഇവിടെ നിന്നും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത വീട് കാണിച്ചു തരാന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും വീട്ടുടമസ്ഥന്‍ ഇത് നിരാകരിച്ചതോടെ തോക്ക് ചൂണ്ടണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് ഏതാനും വാര അകലെയുള്ള ചേക്കാത്തടത്തില്‍ മത്തായിയുടെ വീട്ടില്‍ എത്തിയ സംഘം ഒരു മണിക്കൂറോളം ഇവിടെ തങ്ങി.
ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അരിയും ഭക്ഷണ സാധനങ്ങളുമായി ഒരു മണിയോടെയാണ് മടങ്ങിയത്. ഇവര്‍ കര്‍ണാടക വനത്തിലേക്ക് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവര്‍ എത്തിയ രണ്ടണ്ടു വീടുകളിലും കാട്ടു തീ മാസിക വിതരണം ചെയ്തിരുന്നു. ഐ.ജി മഹില്‍പാല്‍ യാദവ്, ജില്ലാ പൊലിസ് മേധാവി ശിവ വിക്രം, ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, ഇന്റേണ്‍ സെക്യൂരിറ്റി ഡിവൈ.എസ്.പി സുരേഷ് കുമാര്‍, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സി.ഐ ഉത്തംദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
മവോയിസ്റ്റ് സാന്നിധ്യം ഉള്ള ഇരിട്ടിയില്‍ ഒന്നരമാസമായി സി.ഐ കസേരയില്‍ ആളില്ലെന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ടണ്ട്. മാവോയിസ്റ്റ് നേതാക്കളായ സുന്ദരി, ലത, സുമ, കൃഷ്ണമൂര്‍ത്തി, രാജു എന്നിവരാണ് ഇവിടെ എത്തിയ സംഘാംഗങ്ങള്‍ എന്ന് പൊലിസ് തിരിച്ചറിഞ്ഞതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."