പാര്‍ട്ടി എം.പിമാര്‍ക്ക് മോദിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാര്‍ട്ടി എം.പിമാര്‍ ഹാജരാകാത്തതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ വിളിച്ചാല്‍ ഏത് സമയത്തായാലും ഡല്‍ഹിയില്‍ ഹാജരാകണമെന്നാണ് മോദി എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി എം.പിമാര്‍ക്ക് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പാര്‍ലമെന്റാണ് നിങ്ങളുടെ അടിസ്ഥാനപരമായ ഉത്തരവാദപ്പെട്ട വേദി. ഇവിടെ നിരവധികാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നാല്‍ അത് ഏതു രീതിയിലാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും മോദി ചോദിച്ചു.
പാര്‍ലമെന്റിലെ രണ്ട് സഭകളിലും പാര്‍ട്ടി അംഗങ്ങളുടെ അംഗബലം പലപ്പോഴും ഉണ്ടാകാറില്ലെന്ന് വ്യക്തമാക്കിയത് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ദ്കുമാറാണ്.
ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി അംഗങ്ങളുടെ അഭാവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് എപ്പോള്‍ വിളിച്ചാലും ഡല്‍ഹിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."