വൈക്കം വിജയലക്ഷ്മിക്ക് സംഗീതം ജന്മസുകൃതം: വിദ്യാധരന്‍ മാസ്റ്റര്‍
വൈക്കം: വൈക്കം വിജയലക്ഷ്മിക്ക് സംഗീതത്തില്‍ കിട്ടിയ ജ്ഞാനം ജന്മസുകൃതമാണെന്ന്്് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.
ഡോ. വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമായ ഉദയനാപുരം നാഗചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് തുടങ്ങിയ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് സംഗീതം. ദീര്‍ഘകാലത്തെ ഉപാസന കൊണ്ടുമാത്രമേ സംഗീതം സ്വായക്തമാക്കാനാകൂ. സംഗീതത്തിന്റെ അര്‍ത്ഥലതങ്ങള്‍ ഉള്ളില്‍ തട്ടി പാടുമ്പോഴാണ് അത് ആസ്വാദകര്‍ ഏറ്റുവാങ്ങുന്നത്.
അത്തരത്തിലുള്ള സംഗീതജ്ഞയാണ് വൈക്കം വിജയലക്ഷ്മിയെന്നും അവരുടെ പാട്ടുകളില്‍ അവരുടേതായ മുദ്ര പതിഞ്ഞിട്ടുണ്ടെന്നും വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷനായി. ഡോ. വൈക്കം വിജയലക്ഷ്മി, കൗണ്‍സിലര്‍മാരായ ബിജു.വി.കണ്ണേഴന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, സംഗീതാചാര്യന്‍ ആനന്ദ് കൃഷ്ണ, കെ.ഷഡാനന്‍ നായര്‍, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍, അമ്മ വിമല എന്നിവര്‍ പങ്കെടുത്തു. വിദ്യാധരന്‍ മാസ്റ്റര്‍ക്ക് വൈക്കം വിജയലക്ഷ്മിയുടെ പേരില്‍ ഉപഹാരം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."