മാലിന്യനിക്ഷേപം നീക്കം ചെയ്തു
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷന് സമീപം മെയിന്‍ റോഡരുകില്‍ വന്‍ മാലിന്യ നിക്ഷേപം.
ഹരിത കേരള പദ്ധതി പ്രകാരം പ്രദേശത്തെ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് അവശേഷിക്കുന്നവ കത്തിച്ചതിന് സമീപമാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. ത്. വാര്‍ഡ് മെമ്പര്‍ മിനി രാജന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ബാബു. വി.എ, ദേവസേനന്‍.എം.എസ്. എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സി.സുധാകരന് അറിയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിന് വാര്‍ഡ് മെമ്പറെ കൂടാതെ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.എം. അബ്ദുള്‍ മജീദ്, ഷൈലാബി സത്താര്‍, സുരഭി ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."