പോത്താനിക്കാട് വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴയ്ക്ക് അനുവദിച്ച മൂന്നാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫിസായി പോത്താനിക്കാട് വില്ലേജ് ഓഫിസ് മാറുന്നു.
നിലവില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ വില്ലേജ് ഓഫിസ്, വെള്ളൂര്‍കുന്നം വില്ലേജ് ഓഫിസും സ്മാര്‍ട്ട് വില്ലേജ് ഓഫിസാകുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. പോത്താനിക്കാട് വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്.
പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫിസ്' സംവിധാനവും, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫിസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളെ ആകര്‍ഷകമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."