HOME
DETAILS
MAL
അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍
backup
March 21 2017 | 22:03 PM
വെഞ്ഞാറമൂട്: കൂലിത്തല്ലു സംഘത്തിലെ രണ്ടുപേര്‍ പൊലിസ് പിടിയില്‍. വാമനപുരം കണിച്ചോട് ദേവൂ ഭവനില്‍ അമല്‍ലാല്‍ (19), കുറ്ററ തസ്ലീമാ മന്‍സിലില്‍ തൗഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 17ന് രാത്രി 8.30ന് ആയിരുന്നു സംഭവം. പൂപ്പുറം അശ്വതി ഭവനില്‍ ഷിജുവിന്റെ വീട്ടിലെത്തി വീട്ടുടമയെ മര്‍ദ്ദിക്കുകയും വീട്ടുവളപ്പില്‍ കിടന്ന ഒമ്നി വാനിനും ഓട്ടോറിക്ഷയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവശേഷം ഒളിവില്‍പ്പോയ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് സി.ഐ ആര് വിജയന്, എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. ഇവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."