യൂത്ത് ലീഗ് പ്രവര്ത്തകന് വെട്ടേറ്റു
തിരൂര്‍: തീരദേശത്ത് വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി കൂട്ടായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. കൂട്ടായി അരയന്‍കടപ്പുറം മൂന്നുടിക്കല്‍ സിദ്ദീഖിന്റെ മകന് റഹീസി(19) നാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും സാരമായി പരുക്കേറ്റ റഹീസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒന്‍പതോടെയാണ് സംഭവമെന്ന് തിരൂര്‍ പൊലിസ് പറഞ്ഞു.
മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് റഹീസിനെ അക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ സി.പിഎമ്മാണെന്നാണ് ആരോപണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂട്ടായി അരയന് കടപ്പുറം തീരദേശ മേഖലകളില്‍ ലീഗ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്.
പ്രദേശത്ത് കൂടുതല്‍ പൊലിസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."