HOME
DETAILS
MAL
സുധീരന്റെ നേതൃത്വത്തില്‍ കുട്ടിമാക്കൂലിലേക്കു മാര്‍ച്ച്
backup
June 28 2016 | 05:06 AM
തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് യുവതികളെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചെന്നാരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുട്ടിമാക്കൂലിലേക്കു മാര്‍ച്ച് നടത്തി. മഞ്ഞോടി കണ്ണിച്ചിറ പാലത്തിനു സമീപത്തുനിന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച മാര്‍ച്ച് കുട്ടിമാക്കൂലിലെത്തിയ ശേഷം തുടര്‍ന്ന് ഊരാങ്കോട്, ഇല്ലത്തുതാഴെ വഴി മഞ്ഞോടിയില്‍ സമാപിച്ചു. മഞ്ഞോടിയില്‍ പൊതുയോഗം വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്, പി രാമകൃഷ്ണന്, സതീശന് പാച്ചേനി, പി.സി വിഷ്ണുനാഥ്, സജീവ് ജോസഫ്, വി.എ നാരായണന്, സുമാ ബാലകൃഷ്ണന്, കെ സുരേന്ദ്രന്, എ.ഡി മുസ്തഫ, മാര്ട്ടിന് ജോര്‍ജ്, ടി.ഒ മോഹനന്, എം.പി മുരളി, കെ.സി കടമ്പൂരാന്, എം.പി അരവിന്ദാക്ഷന് നേതൃത്വംനല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."