HOME
DETAILS

മുന്നറിയിപ്പ് സംവിധാനങ്ങളില്ല: ദേശീയപാതയില്‍ അപകട മരണങ്ങള്‍ പെരുകുന്നു

  
backup
March 21 2017 | 22:03 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d

കയ്പമംഗലം: റോഡു നിര്‍മാണത്തിലെ അപാകതയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും മൂലം ദേശിയപാത പതിനേഴില്‍ അപകട മരണങ്ങള്‍ പെരുകുന്നു. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ഏഴു പേരുടെ ജീവനാണ് ദേശിയപാതയില്‍ പൊലിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം  ആറ് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എടമുട്ടം പാലപ്പെട്ടി മുതല്‍ കോതപറമ്പ് വരെയുള്ള മതിലകം പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും അപകടങ്ങള്‍ നടന്നത്. ഇന്നലെ രാവിലെയാണ് പാല്‍ വില്‍പനക്കാരന്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. കൊപ്രക്കളത്തിന്റേയും ബോര്‍ഡിന്റേയും ഇടയിലുള്ള ഭാഗത്തു വച്ചാണ് ഭാസ്‌കരന്‍ അപകടത്തില്‍ പെട്ടത്. ഇതിന് മുന്‍പും ഈ ഭാഗത്ത് പലരും അപകടത്തില്‍ പെട്ട് മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് ഇവിടെ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനുള്ള പ്രധാനം കാരണം. ദേശീയപാതയുടെ രണ്ട് ഭാഗവും വീതി കൂട്ടി ടാര്‍ ചെയ്തപ്പോള്‍ ബോര്‍ഡ് മുതല്‍ കൊപ്രക്കളം വരെ അഞ്ഞൂറ് മീറ്ററോളം ഭാഗം അധികൃതര്‍ ഒഴിച്ചിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായത്. അധികൃതരുടെ നടപടിക്കെതിരെ ഒട്ടനവധി പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് അല്‍പം ക്വാറി വേസ്റ്റ് അടിച്ചു അധികൃതര്‍ തടിയൂരി. പിന്നീട് ചെന്ത്രാപ്പിന്നി ആക്ട്‌സ് പ്രവര്‍ത്തകര്‍ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് അപകടങ്ങള്‍ കുറഞ്ഞത്. ഈ മാസം തന്നെയാണ് എസ്.എന്‍.പുരം അഞ്ചാംപരുത്തിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്.
കയ്പമംഗലം വഴിയമ്പലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചത് രണ്ടാഴ്ച മുമ്പാണ്. പുതിയകാവില്‍ തിരുവന്തപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചതും കയ്പമംഗലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചതും പ്രഭാത സവാരിക്കിടെ മധ്യവയസ്‌ക്കന്‍ കാറിടിച്ച് മരിച്ചതും കഴിഞ്ഞ മാസമായിരുന്നു.
രാത്രികാല അപകടങ്ങളും എറിയിരിക്കുകയാണിപ്പോള്‍. രാത്രി അപകടങ്ങള്‍ ഉണ്ടാക്കുന്ന വാഹനങ്ങളില്‍ ഭൂരിപക്ഷവും ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ഡ്രൈവിംങ്ങിനിടയിലെ ഉറക്കം , അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കല്‍, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതലായും അപകടങ്ങള്‍ ഉണ്ടാകുന്നത്.
അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മതിലകം  പൊലിസിന്റെയും ദേശിയപാത ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാഹന ഡ്രൈവര്‍മാര്‍ക്ക് ചുക്ക് കാപ്പി വിതരണവും നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago