HOME
DETAILS
MAL
കുടിയിറക്കപ്പെടുക കാല് ലക്ഷം പേര്: ആക്ഷന്‍ കൗണ്‍സില്‍
backup
June 28 2016 | 06:06 AM
മലപ്പുറം: ദേശീയപാതക്ക് 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ നടത്തിയാല്‍ ജില്ലയിലെ കാല് ലക്ഷത്തിലേറെ പേരെ കുടിയിറക്കേണ്ടിവരുമെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ചെയര്മാന് വി.പി. ഉസ്മാന് ഹാജി എന്നിവര്‍ പറഞ്ഞു.പതിനൊന്നായിരത്തിലേറെ പേര്‍ക്കു തൊഴിലും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടും, 5618 കെട്ടിടങ്ങള്‍ തകര്‍ക്കണം. അവയില്‍ ബഹുഭൂരിഭാഗവും വീടുകളാണ്. 631 കിണറുകളും ജലാശയങ്ങളും ഇല്ലാതാവും. മുപ്പതിനായിരത്തോളം ചെറുതും വലുതുമായ വൃക്ഷങ്ങള്‍ മുറിക്കണം'. സ്ഥലമേറ്റെടുക്കല്‍ 36 അരാധനാലയങ്ങളേയും 8 ശ്മശാനങ്ങളേയും ബാധിക്കുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.30 മീറ്റര്‍ സ്ഥലമെടുപ്പു നടത്തിയാല്‍ ഇതിന്റെ പത്തിലൊന്നു കുടിയിറക്കലും നാശനഷ്ടങ്ങളുമേ ഉണ്ടാകുവെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."