ചരിത്രാന്വേഷണ ദൗത്യവുമായി അബ്ദുള്ളയുടെ പ്രവാസ ജീവിതം
പട്ടാമ്പി: മണ്ണടിഞ്ഞ് പോയ ചരിത്രസ്മാരകങ്ങളുടെ അടിവേര് അന്വേഷിച്ചിറങ്ങുകയാണ് പ്രവാസജീവിതത്തിനിടക്കുള്ള ഒഴിവുസമയങ്ങളില്‍ അബ്ദുള്ള ബിന്‍ ഹുസൈന്‍. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കൊണ്ടൂര്‍ക്കര വളയത്ത്പുലാക്കല്‍ ഹുസ്സന്‍കുട്ടി ഹാജിയുടെ ചെറുമകനായ അബ്ദുള്ള ബിന്‍ ഹുസൈനെന്ന യുവാവാണ് വ്യത്യസ്തനാകുന്നത്.
സമൂഹമാധ്യമങ്ങളിലെ ചരിത്രന്വേഷണ ഗ്രൂപ്പിലെ മികച്ച ചരിത്രാന്വേഷക എഴുത്തുകാരനും കൂടിയാണ്് ഇദ്ധേഹം. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന പട്ടാമ്പിയിലെ രാമഗിരികോട്ടയെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ ചരിത്രാന്വേഷണ കഴിവിനെ വിളിച്ചറിയിക്കുന്നുണ്ട്. ഫോറസ്റ്റ് വകുപ്പിന് പോലും നിശ്ചയമില്ലാത്ത ചരിത്രവിവരങ്ങളാണ് ഇദ്ദേഹം രാമഗിരികോട്ടയെ കുറിച്ച് അന്വേഷണാത്മാകമായ ചരിത്ര അവശിഷ്ടങ്ങളുടെ വിവരങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചത്.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തെ കുറിച്ചും നിലനിന്നിരുന്ന ഭാഷകളെ കുറിച്ചും വിശദമായ ചരിത്രപഠനം അബ്ദുള്ള ബിന്‍ ഹുസൈന്‍ കുറിച്ചു വെച്ചിട്ടുണ്ട്. ചരിത്ര അന്വേഷണത്തിന് പുറമെ ഭാഷാലിപികളെ കുറിച്ചും പഠനം നടത്തി സ്വന്തമായ ഒരു ലിപി തന്നെ തയ്യാറാക്കാനും ശ്രമിച്ചിട്ടുണ്ട്.
പത്താം ക്ലാസോടെ പഠനം മതിയാക്കിയ അബ്ദുള്ളയുടെ വായനാ കമ്പമാണ് ചരിത്രാന്വേഷണ വഴിയിലേക്ക് എത്തിച്ചെതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതിനകം തന്നെ എണ്‍പതോളം ഇന്ത്യയിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളും പള്ളികളുമടങ്ങിയ ചരിത്ര അവശേഷിപ്പുകള്‍ അന്വേഷിച്ചിറങ്ങി വിവരങ്ങള്‍ ശേഖരിച്ച് സുഹൃത്തുകള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും തന്റെതായ ശൈലിയില്‍ എഴുതി പങ്ക് വെച്ചുകഴിഞ്ഞു.
കേരളത്തിലെ ഒട്ടുമിക്ക പുരാതന സ്മാരകങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകളും അന്വേഷിച്ച് കണ്ടത്തുന്നതിലും അബ്ദുള്ള മികവ് കാട്ടുന്നു. ഇതിനായി പ്രശസ്തമായ റഫറന്‍സ് പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകളിലെ സമയം പാഴാക്കാതെ ചരിത്രഅവശേഷിപ്പിന്റെ അന്വേഷണത്തിനായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് അബ്ദുള്ള ബിന്‍ ഹുസൈന്‍. തന്റെ ഗ്രാമത്തെ കുറിച്ചും അയല്‍പക്ക ഗ്രാമങ്ങളെ കുറിച്ചും ഇതിനകം തന്നെ ചരിത്ര അവശേഷിപ്പിക്കുകളും തറവാട്ട ് മഹിമകളും അന്വേഷിച്ച് ക്രോഡീകരിച്ച് തയ്യാറാക്കിയിട്ടുണ്ട്. അതോടപ്പം തന്നെ തേടിയിറങ്ങിയ ചരിത്രങ്ങളൊക്കെയും പുതുതലമുറകള്‍ക്ക് വായിച്ചറിയുന്നതിന് പുസ്തക രൂപത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
സല്‍മയാണ് ഭാര്യ. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നൂറാ ഫാത്തിമയാണ് മകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."