ഭിന്നശേഷിക്കാര്‍ക്ക് പ്രതീക്ഷയേകി പരിരക്ഷ പദ്ധതിക്ക് തുടക്കം
കാക്കനാട്: അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നൂതന പദ്ധതി 'പരിരക്ഷ'യ്ക്ക് തുടക്കമായി. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റ് പ്ലാനിങ് ഹാളില്‍ ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.
വരുമാന പരിധിയില്ലാതെ എല്ലാ അംഗപരിമിതര്‍ക്കും പദ്ധതിയുടെ സേവനം ലഭിക്കും. ഉപേക്ഷിക്കപ്പെട്ട നിലയിലോ അലഞ്ഞു തിരിയുന്നതായോ കാണപ്പെടുന്ന അംഗ പരിമിതര്‍ക്ക് വൈദ്യ പരിശോധന, ഭക്ഷണം, വസ്ത്രം, ആസിഡ് ആക്രമണത്തിലോ മറ്റു തരത്തിലോ ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് ചികിത്സ, പ്രകൃതി ദുരന്തത്തിനിരയാകുന്ന അംഗ പരിമിതര്‍ക്ക് അടിയന്തര വൈദ്യ സഹായവും ഭക്ഷണവും, അംഗപരിമിതന്റെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തര പരിരക്ഷ തുടങ്ങിയ കരുതലുകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പരിചാരകര്‍ ആരുമില്ലാത്ത പക്ഷം ഒരു കെയര്‍ ഗിവറെ നിയോഗിക്കാനും പദ്ധതിയുണ്ട്. നടത്തിപ്പിലേക്ക് അഞ്ചു ലക്ഷം രൂപ വീതം ജില്ലകള്‍ക്ക് നല്‍കും. നാഷനല്‍ ട്രസ്റ്റിന്റെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."