HOME
DETAILS

മദ്‌റസ അധ്യാപകന്റെ വധം: സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം

  
backup
March 21 2017 | 23:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8


മംഗളൂരു:  പഴയ ചൂരി പള്ളി  മുഅദിനും  മദ്‌റസ  അധ്യാപകനുമായ  കര്‍ണാടക സ്വദേശി  റിയാസിന്റെ കൊലപാതകത്തിനുത്തരവാദികളായ  പ്രതികളെയും സംഭവത്തിലെ ഗൂഢാലോചനയും നിയമത്തിനു  മുന്നില്‍ കൊണ്ടു വരണമെന്നു സമസ്ത  ദക്ഷിണ  കന്നട  ജില്ലാ  പ്രസിഡന്റ് സൈനുല്‍ ആബിദീന്‍  തങ്ങള്‍  അല്‍ ബുഖാരി  ആവശ്യപ്പെട്ടു.
മേല്‍പ്പറമ്പ്: കാസര്‍കോട് ചൂരി മസ്ജിദിലെ റിയാസ് മൗലവിയെ അര്‍ധരാത്രി താമസ സ്ഥലത്തു കയറി നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കിഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ശക്തമായി പ്രതിഷേധിച്ചു.  
25 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ നടന്ന പല കൊലപാതക കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു പ്രചോദനമാകുന്നത്. ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും പ്രതികളെ സംരക്ഷിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ആളുകളെ കണ്ടെത്താത്തിടത്തോളം കാലം നാടിന്റെ സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ ഏറെ ക്ലേശിക്കേണ്ടി വരുമെന്നും ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, കെ മൊയ്തീന്‍ കുട്ടി ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സൂചിപ്പിച്ചു.
കാഞ്ഞങ്ങാട്: മദ്‌റസ അധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പുറത്തു കൊണ്ട് വരണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി അടിയന്തിര യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത്, സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, എഞ്ചനീയര്‍ ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട്: പഴയ ചൂരിയില്‍ പള്ളിയില്‍ കയറി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദീനുമായ കുടക് സ്വദേശി റിയാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. റിയാസിനെ പള്ളിയില്‍ കയറി കൊല ചെയ്തവരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നു മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. ആസൂത്രിതമായ ഗൂഢാലോചനയും ഉന്നതമായ രാഷ്ട്രീയ പിന്തുണയും കൊലക്ക് പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യന്‍ കലാപങ്ങളും ഗുജറാത്ത് മോഡല്‍ കൊലപാതകവും  കാസര്‍കോട്ട് പരീക്ഷിക്കപ്പെടാന്‍ ചില കേന്ദ്രങ്ങള്‍ കോപ്പുകൂട്ടുകയാണ്. സമാധാനത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ പള്ളികളില്‍ പോലും കൊലപാതകങ്ങള്‍ നടത്താന്‍ മാത്രം ധൈര്യമുളള ക്രിമിനലുകള്‍ കത്തിവച്ചത് മതേതരത്തിന്റെയും മാനവികതയുടെയും കഴുത്തിലാണെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
സംഭവം പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജില്ലക്ക് പുറത്തുള്ളവരുടെ ബന്ധം അന്വേഷിക്കണമെന്നും മുസ് ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
ചൂരിയില്‍ മദ്‌റസ അധ്യാപകനെ ദാരുണമായി കൊലപ്പെടുത്തിയത് കാസര്‍കോടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അഭിപ്രായപ്പെട്ടു. മദ്‌റസ അധ്യാപകന്റെ കൊലപാതകം ആര്‍.എസ്.എസ് അജണ്ട നടപ്പാക്കിയതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ. മുഹമ്മദ് പ്രസ്താവിച്ചു.
സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
ഇത്തരം അനിഷ്ട സംഭവങ്ങളുടെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു മുതലെടുപ്പ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് അത്തരം അവസരം നല്‍കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago