വന്യമൃഗശല്യം: ചക്ക സംഭരിച്ച് വനത്തില്‍ നിക്ഷേപിക്കണം: കര്‍ഷകര്‍
ഗൂഡല്ലൂര്‍: കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വനം വകുപ്പ് നേരിട്ട് ചക്ക സംഭരിച്ച് വനത്തില്‍ നിക്ഷേപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായി വരികയാണ്.കഴിഞ്ഞ 6 വര്‍ഷത്തിനിടക്ക് കാട്ടാനകളുടെ അക്രമത്തില്‍ 43 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വനത്തില്‍ പാര്‍ത്തിനിയവും ഉണ്ണിച്ചെടിയും വ്യാപകമായി പരന്നതോടെ ആനകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഭക്ഷ്യക്ഷാമം രൂക്ഷമായതിനാല്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്.
അടുത്ത കാലത്തായി വനത്തില്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ആനകളുടെ ഇഷ്ട ഭക്ഷണമായ ചക്കതേടി നാട്ടിലിറങ്ങാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകരുടെ കഷ്ടകാലം ആരംഭിച്ചത്.
ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പ് കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ലാത്തതിനാല്‍ അവ മുറിച്ച് കടന്ന് ആനകള്‍ നാട്ടിന്‍ പുറങ്ങളിലെത്തുന്നു. ആനകള്‍ ചക്ക സീസണില്‍ നാട്ടിലി റങ്ങുന്നത് തടയാന്‍ കര്‍ഷകരുടെ നിര്‍ദേശം വനം വകുപ്പ് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ചക്ക നേരിട്ട് സംഭരിച്ച് ഉള്‍വനങ്ങളില്‍ കൊണ്ട് പോയി നിക്ഷേപിച്ചാല്‍ പരിഹാരമാകും കൂടാതെ വനത്തില്‍ ധാരാളം പ്ലാവുകള്‍ വെച്ച് പിടിപ്പിക്കുകയും വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."