HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ മരണം ദേശീയപാത കുരുതിക്കളമാകുന്നു
backup
March 22 2017 | 03:03 AM
നന്തിബസാര്‍: ദേശീയപാത വീണ്ടും കുരുതിക്കളമാകുന്നു. അശ്രദ്ധമായ മറികടക്കലും അമിതവേഗതയും റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണവും വാഹനപ്പെരുപ്പവുമാണ് വാഹനാപകടങ്ങള്‍ നിത്യേന സംഭവിക്കാന്‍ കാരണം. ദേശീയപാതയില്‍ തിക്കോടിക്കു സമീപം പാലൂരില്‍ ഇന്നലെ പുലര്‍ച്ചെ അമിതവേഗതയില്‍ വന്ന ടിപ്പര്‍ലോറി കാറിലിടിച്ച് രണ്ടു കുരുന്നുജീവനുകളാണ് തല്‍ക്ഷണം പൊലിഞ്ഞത്. മറ്റ് ഏഴു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ദേശീയപാതയില്‍ അപകട സൂചന നല്കുന്ന ബോര്‍ഡുകളും ഡിവൈഡറുകളും വാഹനങ്ങള്‍ കയറിയിറങ്ങി തകര്‍ന്നിരിക്കുകയാണ്. സ്ഥിരം അപകട മേഖലയിലെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് നടപടിയെടുക്കാത്തതും അപകടം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പച്ചക്കറിയിറക്കുകയായിരുന്ന ഒരാളെ വാഹനം തട്ടിത്തെറിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."