HOME
DETAILS
MAL
പുണ്യമാസത്തിന് രുചിപകര്‍ന്ന് ഈത്തപ്പഴ വിപണി
backup
May 21 2018 | 03:05 AM
കല്‍പ്പറ്റ: റമദാന്‍ വ്രതത്തിന് തുടക്കമായതോടെ ഈത്തപ്പഴ വിപണി സജീവമായി.
കിലോയ്ക്ക് 240 രൂപ മുതല്‍ 1650 രൂപ വരെ വിലയുള്ള ഈത്തപ്പഴമാണ് വിപണിയിലുള്ളത്. സഊദി അറേബ്യയില്‍ നിന്നാണ് 20 ഓളം ഇനം ഈത്തപ്പഴങ്ങള്‍ എത്തുന്നത്.
നോമ്പ് കാലത്ത് ഏറ്റവും അധികം വില്‍പ്പന നടത്തുന്ന പഴമാണ് ഈത്തപ്പഴം.
റമദാന്‍ മാസത്തില്‍ ഏറ്റവും പ്രാധാന്യമേറിയ പഴമാണിത്. നോമ്പ് തുറക്കാന്‍ ഈത്തപഴമൊ കാരക്കയൊ ആണ് ഉത്തമം.
അതിനാല്‍ തന്നെ വിപണി മുന്നില്‍ കണ്ട് ഇഷ്ടം പോലെ സ്റ്റോക്കെത്തിയിട്ടുണ്ട്.
അജ്‌വയാണ് ഏറ്റവും വില കൂടിയ ഇനം.
1650 രൂപയാണ് അജ്‌വയുടെ വില. മബ്‌റൂം 900, സഫാവി 800, സഫാരി 800, സുക്കിരി 800 എന്നിങ്ങനെയാണ് വില. രുചിയും നിറവും കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. 20 ഇനം ഈത്തപഴങ്ങള്‍ വിപണിയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."