കരിപ്പൂര്‍: അനിശ്ചിതകാല നിരാഹാരത്തിനും തയാര്‍: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നപരിഹാരത്തിന് കാലതാമസം നേരിട്ടാല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമടക്കമുള്ള സമരത്തിന് തയാറാണെന്ന് എം.കെ രാഘവന്‍ എം.പി. മലബാര്‍ ഡവലപ്‌മെന്റ് ഫോറം നടത്തുന്ന നൂറ്റിപ്പതിനൊന്ന് മണിക്കൂര്‍ സമര സത്യഗ്രഹ പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ദിവസത്തെ സത്യഗ്രഹം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമരനായകന്‍ കെ.എം ബഷീറിനെ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി ഹാരാര്‍പ്പണം നടത്തി.
മലബാര്‍ ഡവലപ്‌മെന്റ് ഫോറം ജനറല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ അംഗം അഡ്വ. നൗഷാദ് ടി.ഒ മുഖ്യപ്രഭാഷണം നടത്തി. രമേശ്കുമാര്‍ മഞ്ചേരി, ഹസന്‍ തിക്കോടി, സുബൈര്‍ കൊളക്കാടന്‍, അബ്ദുറസാഖ്, ഹാഷിര്‍ അലി, സോഷ്യോ വാസു, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സാബിത് മായനാട്, എം.കെ അയ്യപ്പന്‍, ഹാശിം കടാക്കലകത്ത്, യൂനുസ് പി.വി സംസാരിച്ചു. കെ. സൈഫുദ്ദീന്‍ സ്വാഗതവും ബാബു അബ്ദുല്‍ഗഫൂര്‍ നന്ദിയും പറഞ്ഞു. ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷന്‍, കാലിക്കറ്റ് പ്രവാസി അസോസിയേഷന്‍, ലിസ കോളജ് കൈതപ്പൊയില്‍ സമരപ്പന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."