നാടക സംരക്ഷണ യജ്ഞം കാംപയിന്
കോഴിക്കോട്: മലയാള നാടകങ്ങളുടെ വീണ്ടെടുപ്പിനായി നാടക സംരക്ഷണ യജ്ഞം കാംപയിന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രേക്ഷക നാടക ഗുരുകുലം,ഇന്റ്ഗ്രോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ,എഴുത്ത് മാസിക എന്നീ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് നാടക സംരക്ഷണ യജ്ഞം ആരംഭിക്കുന്നത്.
ലോക നാടക ദിനമായ 27ന് അഞ്ചിന് ആനക്കുളം സാംസ്കാരിക നിലയത്തില്‍ നടക്കുന്ന നാടക സംരക്ഷണ യജ്ഞം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.എം.ജി.എസ്.നാരായണന്, ഡോ.എം.കെ.ജോര്‍ജ്, പുരുഷന് കടലുണ്ടി എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എഴുത്തുകാരന് യു.എ.ഖാദര്‍, നടന് മാമുക്കോയ എന്നിവര്‍ പങ്കെടുക്കും. പ്രേക്ഷക നാടകഗുരുഗുലം അവതരിപ്പിക്കുന്ന നാടക തെറാപ്പി അരങ്ങേറും.മൂന്ന് മാസത്തിലൊരിക്കല്‍ കാലിക പ്രസക്തമായ നാടക ങ്ങളുടെ അവതരണവും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ജയ്ശങ്കര് പൊതുവലത്ത്,ജോസ് തച്ചില്‍,ഡോ.ബിനോയ് പിച്ചളക്കാട്ട് പത്മനാഭന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."