ബ്ലസ് റിട്ടയര്‍മെന്റ് ഹോമിന്റെ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: വയോജനങ്ങളുടെ റിട്ടയര്‍മെന്റിനു ശേഷമുള്ള വിശ്രമ ജീവിതം സന്തോഷവും സംരക്ഷണവുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലസ് റിട്ടയര്‍മെന്റ് ഹോമിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഇന്നലെ വൈകിട്ട് ആറിന് നടന്ന ചടങ്ങില്‍ ബുക്കു ചെയ്ത ഒരംഗത്തിന് താക്കോല്‍ കൈമാറിയാണ് രണ്ടാംഘട്ട പദ്ധതി തുടക്കമിട്ടത്. ഒറ്റക്കു താമസിക്കുന്ന വയോധികര്‍ക്ക് പണം ഡിപ്പോസ്റ്റായി നല്കി ബ്ലസ്സ് റിട്ടയര്‍മെന്റ് ഹോമില്‍ അംഗമാകാവുന്നതാണ്. തുടര്‍ന്ന് മരണം വരെയും ഈ പദ്ധതിയുടെ സംരക്ഷണയില്‍ ഇവര്‍ക്ക് സുഖജീവിതം നയിക്കാനാകും. ഇവര്‍ക്കായുള്ള പരിചരണവും ഭക്ഷണവും ബ്ലസില്‍ നിന്നു ലഭിക്കും.
ഇപ്പോള്‍ 22 അംഗങ്ങളാണ് ഇത്തരത്തില്‍ ബ്ലസ് ഹോമില്‍ അഗമായിട്ടുള്ളത്. രണ്ടാംഘട്ട പദ്ധതിയിലൂടെ 50 പേര് ബുക്കിങ് നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 50ലേറെ കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗമായി. വിദേശ രാജ്യങ്ങളിലുള്ള റിട്ടയര്‍മെന്റ് ഹോമുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 55 വയസു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം ലഭിക്കുക. ഒരാള്‍ക്ക് താമസിക്കാവുന്ന സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റ്, രണ്ടു പേര്‍ക്ക് താമസിക്കാവുന്ന രണ്ട് കിടപ്പു മുറികളുള്ള വീടുകള്‍ എന്ന രീതികളിലാണ് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."