HOME
DETAILS
MAL
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് ധര്‍ണ
backup
March 22 2017 | 19:03 PM
നേമം: കല്ലിയൂരില്‍ ദലിത് അധ്യാപികയെ അധിഷേപിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഭാരതീയ ദലിത് കോണ്‍ഗ്രസ് (ഐ) കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേമം പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരെ പൊലിസ് സംരക്ഷിക്കുന്നതായും സംഭവം നടന്ന് ഒരുമാസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ നിഗൂഢതയു ണ്ടെന്നും ദലിത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ദലിത് കോണ്‍ഗ്രസ് (ഐ) കോവളം ബ്ലോക്ക് പ്രസിഡന്റ് പയറ്റുവിള ശശി അധ്യക്ഷനായി. പേരൂര്‍ക്കട രവി , സുബോധന്‍ , കൊയിത്തൂര്‍ക്കോണം സുന്ദരന്‍ , കാവല്ലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."