HOME
DETAILS

കാവാലം ഗ്രാമത്തിന്റെ തിരുനാമക്കുറി ഇനി ഓര്‍മ

  
backup
June 28 2016 | 08:06 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%be%e0%b4%b2%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%bf

കുട്ടനാട്: നാടകത്തെയും നാടന്‍പാട്ടിനെയും അവസാനശ്വാസംവരെ നവീകരിക്കാന്‍ ശ്രമിച്ച കാവാലം നാരായണപ്പണിക്കര്‍ മണ്ണിനോടും മനുഷ്യനോടും വിടപറഞ്ഞു. സംഗീതത്തിലും അഭിനയശാസ്ത്രത്തിലുമൊക്കെ തന്റേതായ മുഖമുദ്ര പതിപ്പിച്ചാണു നാരായണപ്പണിക്കര്‍ കാവാലത്തിന്റെ പേരുകൂടി കലാലോകത്തിനു സമ്മാനിച്ചത്. കാവാലം എന്ന സ്ഥലപ്പേര് കേള്‍ക്കുന്ന മലയാളിയുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് നാടന്‍പാട്ടിന്റെ ഈരടികളും കാവാലം നാരായണപ്പണിക്കരുടെ മുഖവും രൂപവുമാണ്. അക്ഷരങ്ങളും കലയും പാട്ടുമൊന്നുമില്ലാത്ത ലോകത്തേക്ക് കാവാലം മറഞ്ഞെങ്കിലും ആ ജീവിതം പകര്‍ന്നുനല്‍കിയ കലാസ്വാദനത്തിന്റെ പുത്തന്‍തുരുത്തുകള്‍ പച്ചയായി തന്നെ നിലനില്‍ക്കും. ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നായി നടന്നുകയറിയപ്പോഴും ജന്‍മനാടിനെക്കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും കാവാലത്തിനുണ്ടായിരുന്നു. നാട്ടില്‍ കുരുന്നുകള്‍ക്കായി വേനല്‍ക്കാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു വരവെയാണ് ഈ നാടകാചാര്യന് അവശതയുണ്ടാകുന്നത്. നാട്ടിലെ കുരുന്നുകളെ കലാലോകത്തേക്കു താളംപകര്‍ന്ന് എത്തിക്കുകവഴി മാത്രമേ കാവാലത്ത്‌നിന്ന് ഇനിയും നാടന്‍കലകളുടെ വേറിട്ട ശബ്ദമുയരൂ എന്ന് കാവാലം തിരിച്ചറിഞ്ഞിരുന്നു. കാവാലത്തിന്റെ നാവില്‍നിന്നു കേട്ടുപഠിച്ച നാടന്‍പാട്ടിന്റെ ഈരടികളും താളത്തിന്റെ ചടുതലകളും മാത്രമാണ് ഈ കുരുന്നുകൂട്ടങ്ങള്‍ക്ക് ഇനി കൂട്ട്. ശ്രീ ഗണപതിയുടെ തിരുനാമക്കുറി കേട്ടുണരാന്‍ ഇനി കാവാലം എന്ന ഗ്രാമത്തിനൊപ്പം നാരായണപ്പണിക്കരില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago