റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് കുടിവെള്ള പദ്ധതി ആദ്യ ശുദ്ധജല പ്ലാന്റ് സമര്‍പ്പിച്ചു
ഹൈദരാബാദ്: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന്റെ ഉപഹാരമായി ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശുദ്ധജല പ്ലാന്റ് ഉപയോക്താക്കള്‍ക്കായി സമര്‍പ്പിച്ചു. ദൈനംദിന ഉപയോഗത്തിനാവശ്യമായ ശുദ്ധജലത്തിന്റെ അപര്യാപ്തത മൂലം അഭയാര്‍ഥി ക്യാംപുകളില്‍ നിരന്തരം ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെടുന്നുണ്ട്. ഇതിനു പരിഹാരം കാണുകയെന്നതാണ് ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഏകദേശം 600 ലധികം അഭയാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും.
ക്യാംപ് ഇമാം മൗലാനാ ശംസുല്‍ ആലം പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റര്‍ പ്രതിനിധികളായ ഷാഫി മഷിരിക്കി പുലാമന്തോള്‍, അബ്ദുര്‍റഹ്മാന്‍ ഹുദവി യു.പി, ഷമീം പൂക്കോട്ടൂര്‍, മുഹമ്മദ് ആഷിഖ് . വി തുടങ്ങിയവര്‍ സംബന്ധിച്ചു. കുടിവെള്ള പദ്ധതിക്കുപുറമെ വിധവ, വയോജന പെന്ഷന് ഉള്‍പ്പടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഹൈദരാബാദ് ചാപ്റ്റര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഗ്ലോബല്‍ മീറ്റ് കാരുണ്യ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."