എന്‍.ഐ.എക്ക് മുന്നില്‍ സാകിര്‍ നായിക് ഹാജരാകില്ല
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായിക് എന്‍.ഐ.എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്.
സഊദിയില്‍ കഴിയുന്ന സാകിര്‍ നായികിനോട് ഈ മാസം 30ന് എന്‍.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച്ച സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സമന്‍സ് ലഭിച്ചില്ലെന്നും 30 ന് ഹാജരാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി.
മുസ്ലിം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരേ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് പൂട്ടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഈ മാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ച് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് രണ്ടാമതും സമന്‍സ് അയച്ചതെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."