ലബനാനിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ചാവേര്‍ ആക്രമണം; അഞ്ചു മരണം
ബെയ്‌റൂത്ത്: ലബനാനിലെ ക്രിസ്ത്യന്‍ഗ്രാമമായ ക്വായില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ചാവേറുകളായി എത്തിയ നാലുപേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കലാപകലുഷിതമായ സിറിയയുടെ അയല്‍രാജ്യമായ ലബനാനിലെ അതിര്‍ത്തി ഗ്രാമമാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ക്വാ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
അതേസമയം ഐ.എസ് ആണ് സംഭവത്തിനു പിന്നിലെന്ന് നേരത്തെ ശിഈ തീവ്രവാദ ഗ്രൂപ്പായ ഹിസബുല്ലയുടെ ഉടമസ്ഥതയിലുള്ള അല്‍ മനാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ക്വാ ഗ്രാമത്തിലെ ഒരു വീടിന് മുന്നില്‍ വച്ചാണ് ആദ്യത്തെ ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തിനു ശേഷം ജനങ്ങള്‍ തടിച്ചുകൂടുന്നതിനിടെ ബാക്കിയുണ്ടായിരുന്ന രണ്ടുപേരും സ്‌ഫോടനം നടത്തുകയായിരുന്നു. ആദ്യത്തെ സ്‌ഫോടനം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ നാലു സൈനികര്‍ക്കും പിന്നീട് നടന്ന സ്‌ഫോടനങ്ങളില്‍ പരുക്കേറ്റു. അതിനിടെ നാലാമതെത്തിയ ചാവേറിനെ സൈന്യം പിന്തുടര്‍ന്ന് വെടിയുതിര്‍ത്തതോടെ അയാളും പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലബനീസ്-സിറിയന്‍ അതിര്‍ത്തിയിലെ കസ്റ്റംസ് ചെക്‌പോസ്റ്റില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. ക്വാ ഗ്രാമത്തില്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികള്‍ ആണെങ്കിലും ഇവിടെയുള്ള മഷാരിയാ ക്വാ എന്ന പ്രദേശം സുന്നി ഭൂരിപക്ഷ മേഖലയാണ്. ക്വാ ഗ്രാമത്തിന് സമീപത്തായി സിറിയന്‍ അഭയാര്‍ഥികളുടെ ക്യാംപും സ്ഥിതിചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."