ബി.ജെ.പി കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന കോണ്‍ഗ്രസ് ആരോപണം വ്യാജമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. യെല്ലപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ശിവറാം ഹെബ്ബാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഭാര്യയുമായി ബി.ജെ.പി നേതാക്കള്‍ സംസാരിക്കുന്നു എന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ വ്യാജമാണെന്നും തന്നെ വലയിലാക്കാന്‍ ഭാര്യയെ ബി.ജെ.പി നേതാക്കള്‍ സമീപിച്ചിട്ടില്ലെന്നും ഇത്തരം ഒരു സംഭവമുണ്ടായതില്‍ താന്‍ ഖേദിക്കുന്നുവെന്നും ഹെബ്ബാര്‍ വ്യക്തമാക്കി. ബി.എസ് യെദ്യൂരപ്പ, ബി. ശ്രീരാമലു, മുരളീധര റാവു, പുട്ടസ്വാമി, യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ ശിവറാം ഹെബ്ബാര്‍ എം.എല്‍.എയുടെ ഭാര്യയുമായി നടത്തിയതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
എന്നാല്‍ സംഭാഷണത്തിലുള്ളത് ഹെബ്ബാറിന്റെ ഭാര്യയാണെന്ന് തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
സംഭാഷണത്തിലെ സ്ത്രീ തങ്ങളുടെ ആശയത്തോടൊപ്പം നില്‍ക്കുന്നവരാണെന്നും അവര്‍ രഹസ്യ നീക്കം നടത്തി റെക്കോര്‍ഡ് ചെയ്തതാണ് സംഭാഷണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."