മദ്‌റസാ അധ്യാപകന്റെ കൊലപാതകം: സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് ലജ്‌നത്തുല്‍ മുഅല്ലിമീന്‍
കോട്ടയം: മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ അപലപിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം.
ഇത്തരം അക്രമത്തിനെതിരേ പൊതുജനം ജാതിമത വ്യത്യാസമില്ലാതെ പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളം അരാജകത്വത്തിലേക്ക് നീങ്ങുന്ന കാഴ്ച്ച നാം കാണേണ്ടി വരും. സമാധാനപരമായി സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന നിലപാട് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
നിരപരാധികളെ കൊന്നൊടുക്കി രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.എം താഹാ മൗലവി അധ്യക്ഷത വഹിച്ച യോഗം ജനറല്‍ സെക്രട്ടറി അബ്ദുന്നാസിര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ഇസ്മാഈയില്‍ മൗലവി, നിസാമുദീന്‍ മൗലവി, ഇബ്രാഹിം മൗലവി, എന്‍.പി അബ്ദുന്നാസിര്‍ മൗലവി, അര്‍ശുദ്ദീന്‍ ബാഖവി, ഹസന്‍കോയ മൗലവി, ത്വാഹാ മൗലവി, നവാസ് മൗലവി, സുധീര്‍ മൗലവി, ഹംസാ മൗലവി, ഖാസിം സദരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."